ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തറിലെ കുടുംബങ്ങൾക്കും, ബാച്ചിലേഴ്സിനുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ്ൽ 150 ൽപരം ആളുകൾക്ക് സൗജന്യ രക്ത പരിശോധനകൾക്കും ഡോക്ടർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും കഴിഞ്ഞു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റിയാദ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ,ലോക കേരള സഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഐസിബിഎഫ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, എന്നിവർ പങ്കെടുത്തു
![]()
