തമിഴ് സിനിമാ ലോകവും തെന്നിന്ത്യയും വളരെ ആഘോഷമാക്കിയ സെലിബ്രിറ്റി കല്യാണം ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചു. തമിഴ് നടനും പ്രൊഡ്യൂസറുമായ ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹ മോചനം ഔദ്യോഗികമായി അംഗീകരിച്ചു.18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പ്രശ്നത്തെ തുടര്‍ന്ന് ഒത്തുപോകാനാകില്ലെന്ന് വ്യക്തമായതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനം അംഗീകരിച്ചതായി ചെന്നൈ കുടുംബ കോടതി വ്യക്തമാക്കി
‘സുഹൃത്തുക്കള്‍, ദമ്പതികള്‍, മാതാപിതാക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിങ്ങനെയുള്ള 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം. വളര്‍ച്ചയുടെയും ധാരണയുടെയും ക്രമീകരണത്തിന്റെയും ഒന്നായിരുന്നു ഈ യാത്ര. ഇന്ന് ഞങ്ങള്‍ നമ്മുടെ പാതകള്‍ വേര്‍തിരിക്കുന്ന ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. വേര്‍പിരിയാനുള്ള തീരുമാനം അറിയിച്ച് ഐശ്വര്യ ഒരു ഔദ്യോഗിക കുറിപ്പും പങ്കുവച്ചു.
ധനുഷിന് 21ഉം ഐശ്വര്യക്ക് 23 വയസ്സും പ്രായമുള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം 2004ല്‍ കഴിഞ്ഞത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട് .
![]()
