തൃശ്ശൂർ: ജില്ലാ കല്കടറുടെ നിർദ്ദേശപ്രകാരം കലാ-സംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളയണ്ടറിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ചാവക്കാട് താലൂക്ക് ഓഫിസിൽ വെച്ച് നിർധർക്ക് വേണ്ട വീൽ ചെയ്യർ ദാനം ചാവക്കാട് തഹസിൽദാർ രാജേഷ് പൂന്നയൂർ സ്വദേശി നിഷാദിൻറെ കുടുംബത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ദുബായ് പ്രിയദർശിനിയുടെ ഈ കാരുണ്യ പ്രവൃത്തിയെ അനുമോദിക്കുകയും ഇത് മറ്റുള്ളവർക്ക് മാതൃകയാണ് എന്ന് ഉദ്ഘാടകൻ അഭ്പ്രായപ്പെട്ടു.
യോഗത്തിന് സാമൂഹ്യ പ്രവർത്തകൻ അലിക്കുട്ടി ആമുഖ പ്രസംഗം നടത്തി. ദുബായ് പ്രിയദർശിനിയുടെ രക്ഷാധികാരിഎൻ.പി. രാമചന്ദ്രൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മുൻ എൽ എൽ എ യും മുൻ ഗുരുവായൂർ ദേവസ്വം പ്രസിഡണ്ടുമായ ടി.വി. ചന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തി.ഹൈദരാലി,സെയ്ദ് മുഹമ്മദ് തിരനെല്ലൂർ,നളിനിയാക്ഷൻ ഇരട്ടപ്പുഴ,ഫൈസൽ,ജലീൽ ഗുരുവായൂർ,ശിവദാസൻ എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിന് ദുബായ് പ്രിയദർശിനി ട്രഷറർ ടോജി മുല്ലശ്ശേരി സ്വാഗതവും കമ്മിറ്റി സെക്രട്ടറി ഉമേഷ് വെല്ലൂർ നന്ദിയും പറഞ്ഞു.
![]()
