ന്യൂഡൽഹി : ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഡോ. കെഎ പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
![]()
