പ്രവാസത്തിലെ ആവേശകരവും വെല്ലുവിളികളേറിയതുമായ ഒരു യാത്രയായിരുന്നു റിയാദ് മെട്രോ നിർമ്മാണ പ്രവർത്തിയിൽ 8 വർഷത്തെ അനുഭവം, ഓരോ ദിവസവും പുതുമയോടെയും കരുത്തോടെയും മുന്നോട്ട് പോവാനുള്ള പ്രചോദനമായിരുന്നു. ഈ യാത്രയുടെ കാലയളവിൽ സാങ്കേതിക സവിശേഷതകളും സുരക്ഷാ പ്രശ്നങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കേണ്ടി വന്നു.
ഹൈവേ റോഡുകളിലെ വെല്ലുവിളികൾ ഹൈവേ റോഡുകളിൽ ജോലി ചെയ്യുക എളുപ്പമല്ല. ഗതാഗത നിയന്ത്രണം കൈകാര്യം ചെയ്യുക, കഠിനമായ കാലാവസ്ഥ നേരിടുക, ദിവസവും രാത്രിയും ഒരുപോലെ പ്രവർത്തിക്കുക എന്നിവയെ പ്രതിദിനം അഭിമുഖീകരിക്കേണ്ടി വന്നു. ഈ ജോലി, തുരങ്കങ്ങളിലേക്കും ഉയർന്ന പാലങ്ങളിലേക്കും താഴ്ചകളിലേക്കും വ്യാപിച്ചിരുന്നു.ടീം സഹകരണത്തിന്റെ ശക്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ടീമിന്റെ സഹകരണം എല്ലായിടത്തും വലിയ പ്രചോദനമായിരുന്നു.ഈ യാത്രയുടെ കാലയളവിൽ സാങ്കേതിക സവിശേഷതകളും സുരക്ഷാ പ്രശ്നങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കേണ്ടി വന്നു.
ഹൈവേ റോഡുകളിലെ വെല്ലുവിളികൾ ഹൈവേ റോഡുകളിൽ ജോലി ചെയ്യുക എളുപ്പമല്ല. ഗതാഗത നിയന്ത്രണം കൈകാര്യം ചെയ്യുക, കഠിനമായ കാലാവസ്ഥ നേരിടുക, ദിവസവും രാത്രിയും ഒരുപോലെ പ്രവർത്തിക്കുക എന്നിവയെ പ്രതിദിനം അഭിമുഖീകരിക്കേണ്ടി വന്നു. ഈ ജോലി, തുരങ്കങ്ങളിലേക്കും ഉയർന്ന പാലങ്ങളിലേക്കും താഴ്ചകളിലേക്കും വ്യാപിച്ചിരുന്നു.ടീം സഹകരണത്തിന്റെ ശക്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ടീമിന്റെ സഹകരണം എല്ലായിടത്തും വലിയ പ്രചോദനമായിരുന്നു. പരസ്പര വിശ്വാസവും പിന്തുണയും ഓരോ വെല്ലുവിളിയെയും അതിജീവിക്കാൻ ആധാരമായി.

2013-ൽ യു.എ.ഇ.യിലെ ദുബായിൽ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കെത്തിയ ജിബിൻ സമദ്, മെട്രോ പദ്ധതിയിൽ തന്റെ കരിയർ ആരംഭിച്ചു. തുടക്കത്തിൽ ഡോക്യൂമെന്റഷന് പ്രവർത്തനങ്ങളും പ്രൊജക്റ്റ് സുരക്ഷാ സാങ്കേതിക സഹായങ്ങളും നിർവഹിച്ച അദ്ദേഹം കഠിനാധ്വാനത്തിലൂടെ സീനിയർ എഞ്ചിനീയർ പദവിയിലേക്ക് ഉയർന്നു.
റിയാദ് മെട്രോയിലെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ, സുരക്ഷ, ആരോഗ്യ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാൻ വലിയ പ്രാധാന്യം നൽകി. എക്ഷ്കവേഷൻ, ക്രിറ്റിക്കൽ ലിഫ്റ്റിംഗ്, ഉയരത്തിൽ ജോലി ചെയ്യൽ, ഫ്ലാഷ് ബട്ട് വെൽഡിങ്, റോഡ് വർക്സ്, തുരങ്ക നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ നിർദ്ദിഷ്ട സുരക്ഷാ നടപടികൾ നടപ്പാക്കി.
ഇന്സ്പെക്ഷനുകൾക്കായി കിലോമീറ്ററുകൾ കാൽനടയായി തുരങ്കങ്ങൾ പരിശോധിച്ച കാലം എന്നും ഓർമ്മകളിൽ തെളിഞ്ഞുനിൽക്കുന്നു. ഇത്തരം കഠിനപ്രവർത്തനങ്ങൾക്ക് ശേഷം, നവംബർ 27ന് റിയാദ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിവായിരിക്കുന്നതിൽ ജിബിന് അഭിമാനമുണ്ട്.
റിയാദ് മെട്രോയിൽ നിരവധി മലയാളികൾ പ്രവർത്തിച്ചതിൽ ഒരു പ്രത്യേക അഭിമാനം അനുഭവപ്പെടുന്നതായും ഓരോ മലയാളിക്കും ഇത് ഗൗരവമേറിയ അനുഭവമാണെന്നും ജിബിൻ കൂട്ടിച്ചേർത്തു.

റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ജിബിൻ സമദ്, ഇപ്പോൾ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി മാനേജർ എന്ന നിലയിൽ സേവനമനുഷ്ഠിച്ചുകൊണ്ട് കരിയറിന്റെ മറ്റൊരു ഉയർച്ച കൈവരിച്ചിരിക്കുകയാണ്. ഈ യാത്ര ജീവിതത്തിനും കരിയറിനും പുതിയ പാഠങ്ങളും ഉന്നതിയിലേക്കുള്ള വഴികളും കാഴ്ചവെച്ച ഒരു ഓർമ്മയായാണ് തുടരുന്നത്.
കൊച്ചി മട്ടാഞ്ചേരിയിലെ സ്വദേശിയായ ജിബിന്റെ വിജയത്തിന്റെ പിന്നിൽ ഭാര്യ നസ്രിയയും മക്കളായ ജുവൈരിയ, ജുമാന, നാസ്നീൻ, ജ്യൂആൻ ആദം എന്നിവരും പിതാവായ സമദിന്റെയും മാതാവായ അസ്മ സമദിന്റെയും പ്രചോദനവും മാതൃ സഹോദരൻ നിഷാദിന്റെ മാർഗനിർദ്ദേശവും ശക്തമായ പിന്തുണയായി നിന്നു.
![]()
