യാ ഇലാഹീ……..
ഏകാന്തതകളെല്ലാം
നിന്നിലേക്കുള്ള
അറ്റമില്ലാ
പ്രാർത്ഥനകളാവുന്നു.
നിശ്ശബ്ദതകളെ
നിനക്കു
മാത്രമറിയാവുന്ന
രഹസ്യഭാഷയെന്നു ഞാൻ
പരിഭാഷപ്പെടുത്തുന്നു.
നെടുവീർപ്പുകളെല്ലാം
നിന്നോടുള്ള
തേടലുകളായി
മൊഴിമാറ്റം ചെയ്യപ്പെടുന്നു.
അക്ഷരങ്ങൾ
നിനക്കെഴുതാനുള്ള
കത്തുലിപികളെന്ന്
നിർവചിക്കപ്പടുന്നു.
മുറിപ്പെടുമ്പോഴെല്ലാം
നീയെനിക്ക്
വിഷാദഹാരിയാവുന്നു,
ഓർമ്മകളുടെ
മുൾക്കാടുകളിൽ നിന്നും
നീയെന്നെ പുഴകടത്തുന്നു.
വേദനകളൊരു
മുസ്വല്ലയാണ്,
പിടച്ചിലുകൾ
ദീർഘമായ സുജൂദുകളും.
മൗനങ്ങൾ
നിനക്കായുരുവിടുന്ന
സൂക്തങ്ങളാവുന്നു.
📝ഫിദാ നസ്റിൻ
![]()
