ദോഹ: വടകര സ്വദേശി ദോഹയിൽ നിര്യാതനായി.ചോറോട് മുട്ടുങ്ങല്‍ സ്വദേശി കൈനാട്ടി കെ.ബി. എം.വീട്ടില്‍ അസീസ് ആണ് ഖത്തറില്‍ മരിച്ചത്. 54 വയസായിരുന്നു .ഷഹാനിയയിലെ ഗ്രോസറിയില്‍ ജീവനക്കാരനായിരുന്നു. പരേതനായ കോവുമ്മല്‍ കുഞ്ഞിക്കണ്ടി മമ്മദിന്റെയും പരേതയായ പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: മഫീദ അസീസ്. മക്കള്‍: അഫ്നാസ്, അജീം.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി 10.30 നുള്ള കണ്ണൂര്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
![]()
