റിയാദ് :ദക്ഷിണ കന്നട സ്വദേശി ലക്ഷ്മണ (63) ഹൃദയാഘാദത്താൽ നിര്യാതനായി.റിയാദ് ന്യൂ ഇൻട്രസ്റ്റിയൽ സിറ്റിയിൽ 10 വർഷത്തിലധികമായി വീ ഓൺ ഹോട്ടൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ കാരണം സ്വകാര്യ ആശുപത്രിയിൽ പോവുകയും അവിടെ വെച്ച് മരണം സംഭവിക്കുകയും ആയിരുന്നു.പരേതരായ രമണ ഷെട്ടി-പൂവക എന്നിവരുടെ മകനാണ്.
ഭാര്യ: രജനി.മക്കൾ:ശ്രേഷ്ഠ ഷെട്ടി, പ്രേരൻ ഷെട്ടി
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ, റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
