റിയാദ് : റിയാദിലെ മഹിളകളുടെ കൂട്ടായ്മയായ മലബാർ അടുക്കള റിയാദ് ചാപ്റ്ററിന്റെ പത്താം വാർഷികാഘോഷം മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്നു .
റെമിൻ വേങ്ങാട്ടിന്റെ ഖിറാഅത്തോടൂ കൂടി ആരംഭിച്ച പരിപാടിയിൽ റിയാദ് കോർഡിനേറ്റർ സൽമ ഫാസിൽ സ്വാഗത പ്രസംഗം നടത്തുകയും മലബാർ അടുക്കളയുടെ ആരംഭം മുതൽ ഇത് വരെയുള്ള കാര്യങ്ങൾ ചെറു വിവരണത്തിലൂടെ അവതരിപ്പിച്ചു.
പരിപാടിയുടെ മുഖ്യാതിഥിയും മലബാർ അടുക്കള കൂട്ടായ്മയുടെ ഫൗണ്ടറും ചെയർമാനും കൂടിയായ മുഹമ്മദലി ചക്കോത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു.മുഹമ്മദലിക്ക് നെജു കബീർ ഉപഹാരം കൈമാറി.പ്രവാസ ജീവിതത്തിൽ ആരോഗ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ഫറാബി ലാബ്സിന്റെ സി എഫ് ഓ കബീർ ക്ലാസ്സെടുത്തു.
കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
എക്സിക്യൂട്ടീവ് മെമ്പർമാരായ ഷഫാഉ റമീസ്, സുമയ്യ, ഹാഷിഫ, ഷാദിയ, സഫ്ന മോൾ അമീർ, സുറുമി അൻസു, ഷമീന സാദത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും
ലുബ്ന ജൗഹർ നന്ദിയും പറഞ്ഞു.
![]()
