കൊല്ലം: പത്തനാപുരം പള്ളിക്കൽ സ്വദേശി സുഭാഷ്കുമാർ ജനാർദ്ദനൻ(52) ബഹ്റൈനിൽ നിര്യതനായി.
പക്ഷഘാതം ബാധിച്ചു കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ബഹറിനിലെ നാസ് മറൈൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു സുഭാഷ്കുമാർ.
ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. ഭൗതികശരീരം നാട്ടിലോട്ട് കൊണ്ടുപോകാനുള്ള കാര്യങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
![]()
