സൈബർ സ്ക്വയർ (യു കെ) റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിന്റെ സഹകരണത്തോടെ സൗദി അറേബ്യയിൽ ആദ്യമായി ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
ഉദ്ഘാടന സമ്മേളനം മാസ്റ്റർ യഹ്യയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.തുടർന്ന് സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനലാപനവും ഉണ്ടായിരുന്നു.സംഗീത അനുപ് (പ്രിൻസിപ്പൽ, ഡ്യൂണ്‍സ് ഇന്റർനാഷണൽ സ്കൂൾ) സ്വാഗതപ്രസംഗം നടത്തി. ടീം മൗലിക അവതരിപ്പിച്ചസ്വാഗത നൃത്തം പരിപാടിയെ ആകർഷകമാക്കി .
അക്കാദമിക കൺസൾട്ടന്റും ഹാബിറ്റാറ്റ് സ്കൂളിന്റെ മുൻ അക്കാദമിക ഡയറക്ടറുമായ
ആദിൽ സി. ടി., ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ ആമുഖ പ്രഭാഷണം നടത്തി.
ഡോ. ബദർ അൽ ഉലൈവി (നാമ ഇൻവെസ്റ്റ്മെന്റ്സിന്റെ ചെയർമാൻ & സി.ഇ.ഒ) നൂതന സാങ്കേതികവിദ്യകളുടെ വളർച്ചക്കായി നിക്ഷേപം ചെയ്യുന്നതിന്റെയും ദൈനംദിന ജീവിതത്തിൽ അവയുടെ പ്രചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
മുഖ്യാതിഥി സാലഹ് അൽ-നെമർ (HPE – UKIMEA റീജിയൻ മേഖലയിലെ ചീഫ് ടെക്നോളജി ഓഫിസർ) ‘ഇന്റർ നാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.തുടർന്ന് ഡിജിറ്റൽ മേഖലയിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന സാങ്കേതികവിദ്യയുടെ പങ്ക് ‘ എന്ന വിഷയത്തിൽ പ്രസംഗിച്ചു.
ദാറുസ്സലാം ഗ്രൂപ്പ് ഓഫ് സ്കൂളുകളുടെ ജനറൽ മാനേജർ യഹ്യയ അൽ തൗഹിരി, പരിപാടിയുടെ സാങ്കേതിക മേഖലയിൽ പ്രമുഖരായ ജഡ്ജുകൾക്ക് മെമ്മെന്റോ വിതരണം
ചെയ്തു.സമാപന സമ്മേളനത്തിൽ വിദ്യ വിനോദ് (ഹെഡ്മിസ്ട്രസ്, ഡ്യൂണ്‍സ് ഇന്റർനാഷണൽ സ്കൂൾ) പ്രസംഗിച്ചു.ടെക് ടോക്ക് വിഭാഗത്തിലെ വിധികർത്താക്കൾ ഡോ. മർവിൻ റെറ്റ്നധാസ് മേരി,വിദ്യ വിജയകുമാർ എന്നിവരും, എഐ/റോബോട്ടിക്സ്/ഐഒടി വിഭാഗത്തിൽ ഡോ. അനീസ് ആര, സുഹാസ് ചെപ്പളി എന്നിവരും വെബ്സൈറ്റുകൾ/വെബ്/മൊബൈൽ ആപ് വിഭാഗത്തിൽ ഷജാൽ, ഷാമീം നെടുംകുന്നത്ത് എന്നിവരും പ്രഭാഷണം നടത്തി.
ജൂനിയർ & സീനിയർ വിഭാഗങ്ങളിൽ മത്സരിച്ച വിദഗ്ധരായ വിദ്യാർത്ഥികൾക്ക് ദീപക് കെ. സി. (സൈബർസ്ക്വയർ ഡയറക്ടർ, കോ-ഫൗണ്ടർ)അഭിനന്ദനങ്ങള്‍ അറിയിച്ചു.
ജൂനിയർ & സീനിയർ വിഭാഗങ്ങളിൽ മത്സരിച്ച വിദഗ്ധരായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് & മെഡൽ വിതരണം ഡോ. ജയചന്ദ്രൻ,മുനീബ് പാഴൂർ എന്നിവരും, ക്യാഷ് അവാർഡ് ദീപക്കെ. സി നൽകി.എഐ / റോബോട്ടിക്സ് / ഐഒടി – ജൂനിയർ & സീനിയർ വിഭാഗത്തിൽ, സർട്ടിഫിക്കറ്റ് & മെഡൽ വിതരണം ഡോ. അശ്രഫ്,ഷനോജ് അബ്ദുള്ള (ഫൈനാൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ) എന്നിവരും ക്യാഷ് അവാർഡ് മുഹമ്മദ് താരിഖ് (റീജിയണൽ ഗ്രോത്ത് സ്ട്രാറ്റജിസ്റ്റ് മിഡിൽ ഈസ്റ്റ്, സൈബർസ്ക്വയർ) എന്നിവരും നൽകി.
വെബ്സൈറ്റുകൾ / വെബ് / മൊബൈൽ ആപ്പുകൾ – ജൂനിയർ & സീനിയർ വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് & മെഡൽ വിതരണം ബഹുമുഖ പ്രതിഭാശാലികളായ ഇബ്രാഹിം സുബുഹാൻ(മോട്ടിവേഷൻ സ്പീക്കർ), ഷിഹാബ് കോട്ടുകാട്(സാമൂഹിക പ്രവൃത്തകൻ ) എന്നിവർ നൽകി.ക്യാഷ് അവാർഡ് ഹർഷ( കസ്റ്റമർ ഹാപ്പിനസ് ലീഡ്, സൈബർസ്ക്വയർ ) നൽകി.ആരതി കെ. എസ്. , സൈബർ സ്ക്വയർന്റെ ലീഡ് ട്രെയ്നർ എന്നിവര്‍ സമാപന ചടങ്ങിന് നന്ദി അറിയിച്ചു.
സൗദി അറേബ്യ, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഇരുപത്തതൊന്നു (21) സ്കൂളിൽ നിന്നുള്ള അറുപത്തിനാല് (64) വിദ്യാർത്ഥികളാണ് പങ്കെടുത്തത്.സാങ്കേതികവിദ്യയുടെ പ്രാവീണ്യവും, അതിവേഗ പുരോഗതിയും പ്രമേയമായിരുന്ന ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് 2024, പുതിയ തലമുറയ്ക്ക് സാങ്കേതികവിദ്യയും നവോത്ഥാനവും ഉൾപ്പെടുത്തുന്നതിനുള്ള ഉത്തേജനമായി മാറി.
സൈബർ സ്ക്വയർ (യു കെ) സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ആണിതെന്നും തുടർന്ന് നാലാമത് ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് അമേരിക്കയിലെ Massachusetts സ്റ്റേറ്റിലെ MIT – ൽ യിലെ വെച്ച് ജനുവരി 30 നു നടക്കും.
![]()
