റിയാദ് :ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെപിസിസി പ്രസിഡണ്ടുമായിരുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ 79ാം അനുസ്മരണവും “പ്രവാസലോകത്തെ ഉപതെരെഞ്ഞെടുപ്പ് പ്രതീക്ഷ” ടോക് ഷോയും നാളെ റിയാദിൽ നടക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 7 മണിമുതൽ ബത്ഹയിലെ സെന്ട്രേൽ കമ്മിറ്റി ആസ്ഥാനമായ സബർമതി ഓഫീസിൽ വെച്ചാണ് പരിപാടികൾ.
പ്രവാസികളുടെ രാഷ്ട്രീയ പ്രതീക്ഷകൾ പങ്കുവെക്കാൻ ഒരിടം ഒരുക്കുകയാണ് ഒഐസിസി തൃശൂർ ജില്ലാകമ്മിറ്റി രാഷ്ട്രീയ സംവാദത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
നമ്മുടെ നാടിൻ്റെ സമഗ്ര വികസനവും ശോഭനമായ ഭാവിയും മാത്രം സ്വപ്നം കാണുന്ന പ്രവാസലോകത്തെ രാഷ്ട്രീയ നേതാക്കളുടെ ജയപ്രതീക്ഷകൾ പങ്കുവെക്കുന്ന രാഷ്ട്രീയ സംവാദം “ജനവിധിയ്ക്കു മുൻപേ പ്രവാസ ലോകത്തെ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷകൾ”ചൂടേറിയ രാഷ്ട്രീയ ചർച്ചക്കക്ക് വേദിയാവും.
![]()
