റിയാദ് :റിയാദിലെ സുലൈയിൽ സയാത്ത് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ആപ്പിൾ ട്രേഡിംഗ് കമ്പനി ഇന്ന് പ്രവർത്തനമാരംഭിച്ചു.ജനറൽ സപ്ലൈസ്, ഫുഡ് സപ്ലൈസ്, നോൺ ഫുഡ് സപ്ലൈസ്, കൺസ്ട്രക്ഷൻ ഉപകരണങ്ങൾ, സുരക്ഷാ സാമഗ്രികൾ, കൺസ്യൂമബിൾസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പിൾ ട്രേഡിംഗ്, സൗദി അറേബ്യയിലെ വ്യാപാര മേഖലയിൽ പുതുചെരുതുകൾ രചിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സയാത്ത് ഗ്രൂപ്പിന്റെ ചെയർമാൻ മുഹമ്മദ് ഖാൻ, ആപ്പിൾ ട്രേഡിങ്ങിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി ഒ ഒ ) അർജുൻ വിനോദ്, ഗ്രൂപ്പ് സി ഇ ഒ അജ്മൽ ഖാൻ, മാനേജിംഗ് ഡയറക്ടർ ഷിഹാബ് ബാവ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
2007-ൽ സ്ഥാപിതമായ എൻ എം സി ഇ ലോജിസ്റ്റിക്സിലൂടെയാണ് സയാത്ത് ഗ്രൂപ്പ് തുടക്കം കുറിച്ചത്. 2020-ൽ ആരംഭിച്ച സയാത്ത് ലോജിസ്റ്റിക്സും ഡി എച്ച് കാർഗോയും ഗ്രൂപ്പിന്റെ മറ്റ് പ്രധാന സംരംഭങ്ങളാണ്. ഇപ്പോൾ ആപ്പിൾ ട്രേഡിങ്ങിന്റെ സംയോജനത്തോടെ സയാത്ത് ഗ്രൂപ്പ് ജി സി സി മേഖലയിലെ വ്യാപാര-വാണിജ്യ മേഖലയിൽ അതിന്റെ ശക്തി കൂടുതൽ വ്യാപിപ്പിക്കുകയാണ്.
ഉൽഘാടന ചടങ്ങിൽ സംസാരിച്ച മുഹമ്മദ് ഖാൻ, “ആപ്പിൾ ട്രേഡിങ്ങിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം വ്യവസായത്തിൻ്റെ ആവശ്യങ്ങൾക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിലൂടെ സയാത്ത് ഗ്രൂപ്പ് ജി സി സി മേഖലയിലെ ആധിപത്യം കൂടുതൽ ശക്തമാക്കും,”എന്ന് പറഞ്ഞു.
റിയാദിൽ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ആപ്പിൾ ട്രേഡിങ്ങ് വലിയ സംഭാവന നൽകും എന്നാണ് പ്രതീക്ഷ.

![]()
