റിപ്പോർട്ട് : തോമസ് ജോൺ ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സംഘടനായ കുവൈറ്റ് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. സാരഥിയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് 10 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്.
സില്‍വര്‍ ജൂബിലി ആഘോഷത്തൊടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കുവൈറ്റ് സാരഥിയുടെ പരമോന്നത ബഹുമതിയായ ‘ഗുരുദേവ സേവാരത്ന അവാര്‍ഡ്’ മാനുഷിക സേവനരംഗത്ത് യൂസഫലി നല്കുന്ന സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച് ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമി യൂസഫലിക്ക് ചടങ്ങില്‍ സമ്മാനിച്ചു.
![]()
