കൊച്ചി: അമേരിക്കയിലെ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഇൻകോർപ്പറേറ്റഡ് കുഞ്ചു സി. നായർക്ക് അക്രഡിറ്റേഷൻ നൽകി ആദരിച്ചു.
ഇന്ത്യൻ എംബസിയുമായി സഹകരിച്ച് യുഎസ്എ-യിൽ നടന്ന മൈഗ്രേറ്റിംഗ് കോൺക്ലേവ് – 2024 ൽ അവതരിപ്പിച്ച കുടിയേറ്റ ഇന്ത്യക്കാരെയും, മടങ്ങിവരുന്ന കുടിയേറ്റ ഇന്ത്യക്കാരെയും പരിഗണിച്ചുകൊണ്ടുള്ള ‘കുടിയേറുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ’ (‘SUGGESTIONS FOR THE IMPROVEMENT OF MIGRATING INDIANS’) എന്ന ലേഖനത്തിൽ കുഞ്ചു സി. നായർ നൽകിയ നിർദ്ദേശങ്ങൾക്ക് അമേരിക്കയിലെ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഇൻകോർപ്പറേറ്റഡ് അംഗീകാരം നൽകി.
കുടിയേറ്റക്കാരെ / പ്രവാസികളെ കണക്കിലെടുത്തുകൊണ്ടുള്ള പോയിന്റുകൾ: (1). ഇമിഗ്രേഷന്‍ മുമ്പ്, (2). ഇമിഗ്രേഷന്‍ ശേഷം, (3). റിപ്പോർട്ടിംഗ് സിസ്റ്റം, (4). അവരെ ബാധിക്കുന്ന നിയമപരമായ ഏതെങ്കിലും കഠിനമായ ശിക്ഷകൾ എന്നിവയെപ്പറ്റി ഉള്ള വിശദീകരണങ്ങളും; അതിനുശേഷം, മടങ്ങിവരുന്ന കുടിയേറ്റക്കാരെ / പ്രവാസികളെ കണക്കിലെടുത്തു കൊണ്ടുള്ള പോയിന്റുകൾ: (1). മടങ്ങി വരുന്നതിനു മുമ്പ്, (2). മടങ്ങി വന്നതിനു ശേഷം (അവരുടെ ജന്മനാട്ടിൽ) – എന്നീ പോയിന്റുകൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള തുടർനടപടികൾക്കായി അദ്ദേഹo സമർപ്പിച്ച നിർദ്ദേശങ്ങൾ കണക്കിലെടുത്തിട്ടുണ്ട്.
വിവിധ അവാർഡുകളും സർട്ടിഫിക്കറ്റുകളും നേടിയിട്ടുള്ള കുഞ്ചു സി. നായർ അന്താരാഷ്ട്ര പ്രശസ്തിയുള്ള അറിയപ്പെടുന്ന വ്യക്തിത്വമാണ്. യു. എൻ നിയുക്തനായ അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾ യു. എൻ. മാധ്യമങ്ങളും, ഇന്ത്യയിലും വിദേശത്തുമുള്ള മറ്റു വിവിധ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ‘നിങ്ങളുടെ ധനകാര്യത്തിലേക്കുള്ള ഒരു ഉൾക്കാഴ്ച (An Insight into your Finance©) – 2 വാല്യങ്ങൾ’, ‘നിങ്ങളുടെ ചിന്തകളിലേക്കുള്ള ഒരു ഉൾക്കാഴ്ച’ (An Insight into your Thoughts©), ‘നിങ്ങളുടെ കരിയറിലേക്കുള്ള ഒരു ഉൾക്കാഴ്ച’ (An Insight into your Career©) എന്നിവയുടെ രചയിതാവാണ് അദ്ദേഹം. ഇനിയും വിവിധ സബ്ജെക്ട്-കളുമായി ബന്ധപ്പെട്ടു കൂടുതൽ ഉൾക്കാഴ്ചകളുമായി മുന്നോട്ടു വരാൻ അദ്ദേഹത്തിന് പദ്ധതിയുണ്ട്.
തൃശൂർ അളഗപ്പ നഗർ സ്വദേശിയായ കുഞ്ചി സി നായർ റിയാദിലെ മുൻ പ്രവാസിയാണ്.ഭാര്യ അംബിക.മകൾ അഖില എറോസ്പേസ് എഞ്ചിനീയർ, ചെന്നൈയിൽ ജോലി ചെയ്യുന്നു.
മകൻ ബി സി എ പഠിക്കുന്നു.
![]()
