റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ
8 ലക്ഷത്തിലധികം അംഗങ്ങളും ഇതിൽ നിന്ന് 65,000 പേർ പെൻഷൻ വാങ്ങുകയും ചെയ്യുന്ന രീതിയിൽ പ്രവാസി ക്ഷേമനിധി പ്രവർത്തനങ്ങൾ വളർന്നിട്ടുണ്ട്.
ഈ സാഹചര്യങ്ങൾ പരിഗണിച്ച് പൊതുജനങ്ങൾക്കും അംഗങ്ങൾക്കും എളുപ്പത്തിലും കാര്യക്ഷമമായും 24 മണിക്കൂറും ബന്ധപ്പെടാനായി പുതിയ വാട്സ്ആപ്പ് നമ്പറും ലാൻഡ് ലൈനും സജ്ജമായി.
വാട്സപ്പ് മുഖാന്തരം ഉള്ള അന്വേഷണങ്ങൾക്ക് മാത്രമായി
0091 7736850515 എന്ന നമ്പറും
ലാൻഡ് ലൈൻ നമ്പർ 0091484 3539120 ഉപയോഗിക്കാവുന്നതാണ്.
നേരത്തെ, ഓരോ ജില്ലക്കാർക്കും ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകളും ഇന്ത്യയിൽ നിന്ന് വിളിക്കാവുന്ന ടോൾ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
![]()
