റിയാദ്: ഇമ്പോർട്ടൻസ് ലോജിസ്റ്റിക്സ്, നൂറാ കാർഗോ എന്നിവരുടെ സഹകരണത്തോടെ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, എടപ്പയുടെ 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. സൗദി അറേബ്യയിലെ വിശേഷ ദിവസങ്ങൾ, പൊതു അവധി ദിവസങ്ങൾ മുതലായവ കലണ്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഹാളിൽ ചേര്‍ന്ന യോഗം ചെയർമാൻ അലി ആലുവ ഉൽഘാടനം ചെയ്തു. ചടങ്ങില്‍ എടപ്പയുടെ അഡ്വൈസറി ബോര്‍ഡ് മെമ്പർ റിയാസ് മുഹമ്മദ് അലി പറവൂർ കലണ്ടറിൻറെ ഔദ്യോദിക പ്രകാശന കർമ്മം നിർവ്വഹിച്ചു.
സംഘടനയുടെ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചിൻ, അഡ്വ: അജിത് ഖാൻ, ആഷിഖ് കൊച്ചിൻ, അംജദ് അലി പറമ്പയം, അജ്നാസ് ബാവു, ജലീൽ കൊച്ചിൻ, ജസീർ കോതമംഗലം തുടങ്ങിയവരും അഡ്വൈസറി ബോര്‍ഡ് മെമ്പർമാരായ ആയ സെയ്ദ് അബ്ദുൽ ഖാദർ, നൗഷാദ് ആലുവ ,സലാം പെരുമ്പാവൂര്‍, എം സാലി ആലുവ, ബാബു പറവൂർ, നിഷാദ് ചെറുപിള്ളി, ഗോപകുമാർ പിറവം, ഷാജി കൊച്ചിൻ, അഷറഫ് മുവ്വാറ്റുപുഴ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രഷറര്‍ ഡോമിനിക് സാവിയോ നന്ദിയും രേഖപ്പെടുത്തി.
![]()
