റിയാദ് :റിയാദ് ഇന്ത്യൻ അസോസിയേഷൻ ഇന്റർ യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് 2024 സംഘടിപ്പിച്ചു.സുലൈ സി ടി എ – ടെക്സ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ആറ് യൂണിറ്റൂകൾ മാറ്റുരച്ചു.വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹാര യൂണിറ്റ് സുമേഷി യൂണിറ്റിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. രാജേഷ് കുമാർ,ജഗതിഷ്,മഹേഷ്,അരുണ്‍ കുമരൻ ശിവ,രതീഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു .ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ പുരസ്കാരങ്ങൾ യഥാക്രമം ഹാര യൂണിറ്റിന്റെ ബിബിൻ സുരേഷ് ബാബു, രാജേന്ദ്രന് ശക്തിവേല്‍ എന്നിവർ നേടി. മാൻ ഓഫ് ദി സീരീസ് പുരസ്കാരത്തിന് അർഹനായത് ഹാര യൂണിറ്റിലെ രാജേഷ് രാമചന്ദ്രന് ആണ് . പ്രസിഡന്റ് മാധവന്റെ ബോളിനെതിരെ ബാറ്റ് വീശിക്കൊണ്ട് റിയ മുൻ പ്രസിഡന്റ് മോഹൻ പൊന്നത്ത് ഉത്ഘാടനം ചെയ്തു .ടി എൻ ആർ നായർ , ഉമ്മർകുട്ടി, ജോസഫ് , ബിജു ജോസഫ് ,അബ്ദുൽ സലാം,ശിവകുമാർ ,ക്ളീറ്റസ് ,കിഷോർ കുമാർ ,അരുൺ കുമരൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കലാസാംസ്കാരിക വിഭാഗം മഹേഷ് മുരളീധരന്, രാജേഷ് കുമാർ തുടങ്ങിയവർ ടൂർണമെന്റിന്ന് നേതൃത്വം നൽകി.
ക്രിക്കറ്റ് ടൂർണമെന്റ് വേദി വ്യത്യസ്തമായ ഒരു യാത്രയയപ്പ് നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചു. പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽ ഹദ യൂണിറ്റ് കൺവീനർ ജോയ്സ് മാത്യുവിന് റിയയുടെ പുരസ്കാരം പ്രസിഡന്റ് മാധവൻ കൈമാറി.
![]()
