ബുറൈദ: ഉനൈസയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. രണ്ടുമാസം മുന്‍പാണ് പ്രീതി ഉനൈസയിലെത്തിയത്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ബുധനാഴ്ചയാണ് സംഭവം. ശരത്തിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്ന് സംശയിക്കുന്നു.
ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തു വരികയായിരുന്നു ശരത്. ജോലിക്ക എത്താത്തതിനെ തുടര്‍ന്ന് സ്പോണ്സര് ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
![]()
