റിയാദ് : സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് ജന ശ്രെദ്ധ ആകർഷിച്ച റിയാലിറ്റി ഗെയിം ഷോയിലൂടെ കൊട്ടാരക്കരയുടെ അഭിമാനമായി മാറിയ ബിഗ് ബോസ്സ് സീസൺ 5 വിജയി അഖിൽ മാരാരുടെ വിജയം റിയാദിലുള്ള കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അദ്യക്ഷത വഹിക്കുകയും ജീവൻ ടീവി സൗദി ചീഫ് ബ്യൂറോ ഷംനാദ് കരുനാഗപ്പള്ളി കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു .

കൊട്ടാരക്കര പ്രവാസി അസോസിയേഷൻ സെക്രട്ടറി ബിനോയ് മത്തായി, ജോയിൻ ട്രസ്റ്റി വിനോദ് ജോൺ, ജോയിൻ സെക്രട്ടറി അലക്സാണ്ടർ, ജീവകാരുണ്യ കൺവീനർ ഷൈൻ ദേവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് പണിക്കർ, നൗഷാദ് കുന്നിക്കോട്,മൈത്രി കരുനാഗപ്പള്ളിയുടെ പ്രതിനിധികളായ റഹ്മാൻ മുനമ്പത്,സാദിഖ് കരുനാഗപ്പള്ളി, മജീദ് മൈത്രി, റിയാദ് ടാകിസ് പ്രതിനിധി റിജോഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ ഏനാത്ത് മുതൽ കോട്ടാത്തല വരെ നടന്ന റോഡ്ഷോയിൽ തടിച്ചു കൂടിയ ജനം അക്ഷരാർത്തത്തിൽ കൊട്ടാരക്കര നഗരത്തെ മനുഷ്യ കടലാക്കി മാറ്റി.
![]()
