റിയാദ്: വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരുക്കുന്ന ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് നവംബര്‍ 16 ശനിയാഴ്ച്ച രാവിലെ 9 മണിമുതല്‍ റിയാദിലെ മലാസിലുള്ള ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍, ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ സൈബര്‍ സ്ക്വയറിന്റെ സഹായത്തോടെ നടക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ, യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ടെക് ടോക്ക്, റോബോട്ടിക്സ്, എ ഐ ലോട്ട്, വെബ്ഡിസൈന്‍ വെബ് അപ്ലിക്കേഷനുകള്‍, മൊബൈല്‍ അപ്ലിക്കേഷനുകള്‍ എന്നീ വിഭാഗത്തില്‍ കുട്ടികളുടെ സാങ്കേതിക മികവിന്റെ മാറ്റുരക്കും, മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് മികച്ച സാങ്കേതിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്ത് സ്ഥാനം ഉറപ്പിച്ച മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമാണ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍. കെ ജി തലംമുതല്‍ മികച്ച പരിചരണമാണ് കുട്ടികള്‍ക്ക് നല്‍കിവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക രംഗത്ത് ആര്‍ജജവവും പരിചയവും നേടാനും ഈ മേഖലയില്‍ മികച്ച അവസരം നേടാനും മേള സഹായകരമാകുമെന്നും സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന എ ഐ റോബോട്ടിക്സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, എ ഐ , കോഡിംഗ്, റോബോട്ടിക്സ് എന്നിവയില്‍ വിദ്യഭ്യാസം നല്കുന്ന സാങ്കേതിക സ്ഥാപനമാണ് സൈബര്‍ സ്വകയര്‍. വിവിധ സ്കൂള്‍ കേന്ദ്രികരിച്ച് നിരവധി മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മേള ഒരുക്കുന്നത് സൗദിയില്‍ ഡൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്കൂള്ളുമായി സഹകരിച്ചു കൊണ്ടാണ്. ഫെസ്റ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സാങ്കേതിക കഴിവുകള്‍ തെളിയിക്കാനും പുതിയ ആശയങ്ങളും പ്രൊജക്റ്റ്കളും അവതരിപ്പിക്കാനും അന്തര്‍ദേശിയ തലത്തില്‍ വളര്‍ന്നു വരാനുമുള്ള അവസരം ഉണ്ടാക്കും. സൗദിയില്‍ ദേശീയ ഡിജിറ്റല്‍ ഫെസ്റ്റ് എല്ലാ വര്‍ഷവും നടത്താനാണ് പദ്ധതിയിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രധാന അധ്യാപിക സംഗീത അനൂപ്, ഫൈനാന്‍സ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ഷനോജ് അബ്ദുള്ള, കസ്റ്റമര്‍ സക്സസ്സ് ഹെഡ് സൈബര്‍ സ്ക്വയര്‍ മിഡ്ഡില്‍ ഈസ്റ്റ് മുഹമ്മദ് താരിഖ് എന്നിവര്‍ പങ്കെടുത്തു.
![]()
