ജിദ്ദ :മൂന്നര പതിറ്റാണ്ടു പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കിഴിശ്ശേരി കുഴിമണ്ണ സ്വദേശി ഗഫൂര്‍ ഹാജിക്ക്
കുഴിമണ്ണ പ്രവാസി കൂട്ടായ്മ’ യാത്രയയപ്പു നല്കി.
ചെയര്മാന് ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയര്മാന് മേമാടന്‍ ഷുക്കൂര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ആനതാനത്തു ബാപ്പുട്ടി സ്വാഗതം പറഞ്ഞു. കൂട്ടായ്മയുടെ മുതിര്‍ന്ന നേതാക്കന്മാരായ ഇല്ലിയന്‍ അബൂബക്കര്‍ സഖാഫി, പികെ ഹമീദ് മരിക്കാവില്‍, പികെ കുട്ടിമാന്‍ മരിക്കാവില്‍, ബാവ മാളിയക്കപ്പറമ്പില്, കുഞ്ഞാപ്പു മാളിയക്കപ്പറമ്പില്, ടിപി വീരാന്‍ കുട്ടി മലയില്‍ എന്നിവര്‍ ചേര്‍ന്ന് ഗഫൂര്‍ ഹാജിയെ പൊന്നാട അണിയിക്കുകയും മെമന്റോ നല്കി ആദരിക്കുകയും ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശിഹാബ് ഇല്ലിയന്‍, കമ്മിറ്റി അംഗങ്ങളായ ജസില്‍, എംപി ജാബിര്‍, വീരാന്‍ സി, ബാവ പുത്തലത്തു, യൂനുസ് പികെ, ഹുസ്സൈന്‍ ഇല്ലിയന്‍ ,ടിപി മുജീബ്, സിദീഖ് പികെ, കരീകുന്നന് അലി, ടിപി നൗഫല്‍, പികെ മുഹ്സിന് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. റിയാസ് ആനത്താനത് നന്ദി പറഞ്ഞു
![]()
