പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ. ഇന്ന് മുതലാണ് അനൗദ്യോഗിക ക്യാമ്പയിൻ ആരംഭിച്ചത്. സരിന്റെ ഫോളോവേഴ്സിൽ ഏറിയപങ്കും യു.ഡി.എഫുകാരെന്ന് കോൺഗ്രസ് വിലയിരുത്തൽ.
സരിന് സൈബറിടത്തിൽ ശ്രദ്ധ കിട്ടുന്നത് കോൺഗ്രസുകാർ വഴിയെന്നും വിലയിരുത്തൽ. നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം നൽകി. മുൻപ് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിംഗ് കൺവീനർ ആയിരുന്നു പി.സരിൻ.
![]()
