ബുറൈദ : ഒഐസിസി അൽഖസ്സീം സെൻട്രൽ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ സാമൂഹ്യ പ്രവർത്തകനും ഒ ഐ സി സി സെൻട്രൽ കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ കോട്ടയം ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യ കണ്ടതിൽ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയും രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താൻ വേണ്ടി തന്റെ അവസാനത്തെ തുള്ളി രക്തം വരെ രാജ്യത്തിന് നൽകി രക്ത സാക്ഷിത്വം വരിച്ച ധീരയായ ഭരണാധികാരിയും ആയിരുന്നു ഇന്ദിരാ പ്രിയ ദർശിനിയെന്നും വയനാട്ടിൽ നിന്ന് പാർലമെന്റിലേക്ക് ജനവിധിതേടുന്ന പ്രിയങ്ക ഗാന്ധി പിന്തുടരുന്ന ധീരമായ ശൈലി തന്റെ മുത്തച്ഛി ഇനിരാഗാന്ധിയുടേതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനം കൂടിയായ ഒക്ടോബർ 31 ന് അദ്ദേഹം കാണിച്ചു തന്ന സേവന പ്രവർത്തനങ്ങൾ എല്ലാ പ്രവർത്തകരും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് മുജീബ് ഒതായി, ഖുബൈബ് ഏരിയാ കമ്മറ്റി പ്രസിഡന്റ് മനോജ് തോമസ് , ട്രഷറർ വിനീഷ് ചെറിയാൻ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞ യോഗത്തിൽ ജോയിന്റ് സെക്രട്ടറി സനോജ് പത്തിരിയാൽ നന്ദി പ്രകാശിപ്പിച്ചു.
![]()
