മക്ക:ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മലയാളി ഉംറ തീർത്ഥാടക നിര്യാതയായി.തൃശൂര്‍ കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്.
ഖബറടക്കചടങ്ങളില് പങ്കെടുക്കാന്‍ മക്കളായ മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്ല എന്നിവർ മക്കയിൽ എത്തിയിട്ടുണ്ട് .നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കാൻ ഫസല്‍ മൂന്നുപീടിക (ഐ.സി.എഫ്) സത്താര്‍ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവര്‍ സഹായത്തിനുണ്ട്
![]()
