മക്ക : മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ മക്ക മദർ ആൻഡ് ചൈൽഡ് (എം സി എച്ച് വിലാദ)ഹോസ്പിറ്റലുമായി ചേർന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനമായി രക്തദാന ദിനമായി മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ആചരിച്ചു.
ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് നൽകിയ സൗദി അറേബ്യക്ക് മക്കയിലെ പ്രവാസികളായ ഒ.ഐ.സി.സി പ്രവർത്തകരുടെ ഹൃദയ രക്തമാണ് തിരിച്ച് സമ്മാനമായി നൽകുന്നത് എന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മക്ക ഒ.ഐ.സി.സിയുടെ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അഭിപ്രായപ്പെട്ടു.
വിലാദ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് സ്റ്റാഫുകളായ വലീദ്, ഫുവാദ് മറ്റു സ്റ്റാഫുകൾ എല്ലാവരും മികച്ച സപ്പോർട്ടാണ് രക്തദാന ക്യാമ്പിന് നൽകിയത്. ഒ.ഐ.സി.സി മക്ക വൈസ് പ്രസിഡന്റ് മനാഫ് ചടയമംഗലം,റഹീഫ് കണ്ണൂർ,ഷബീർ ചേളന്നൂർ എന്നിവർ രക്തദാന ക്യാമ്പ് നിയന്ത്രിച്ചു. ഭാരവാഹികളായ മുബഷിർ,വസീം, ജിഷാദ്,സിറാജ്, ജിൻഷാദ്,ഷഫാൻ തുടങ്ങിയവർ മുഴുവൻ സമയവും പരിപാടിയുടെ വിജയത്തിനായി കൂടെയുണ്ടായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത് ബ്ലഡ് നൽകിയ എല്ലാവർക്കും മക്ക അസീസിയ പാനൂർ റസ്റ്റോറന്റിന്റെ വകയായി ഫ്രഷ് ജ്യൂസും വിതരണം ചെയ്തു.
![]()
