റിയാദ്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം മുഖാമുഖം സംഘടിപ്പിക്കുന്നു. നവംബര്‍ 2ന് വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘മലയാളം സംസ്കാരം സൗഹാര്‍ദ്ദം’ എന്ന പ്രമേയത്തില്‍ എന്‍കെ പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എംപിയുമായി സംവദിക്കാനുളള അവസരവും ലഭിക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/anPTZLY9AD43oT6v7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മീഡിയാഫോറം അറിയിച്ചു
![]()
