ദുബായ്: യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി കൊണ്ട് ഭരണാധികാരികൾ ഉത്തരവിറക്കി. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസം കൂടി ഇളവ് അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചത്.വിസാ കാലാവധി പിന്നിട്ട് യു.എ.ഇയില്‍ നിയമവിരുദ്ധരായി കഴിയുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ കൂടുതല്‍ സാവകാശം ലഭിക്കും.
രേഖകള്‍ ശരിയാക്കി യു.എ.ഇയില്‍ നിയമവിധേയരാകാനും ഈകാലയളവ് പ്രയോജനപ്പെടുത്താം. നിലവില്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്
![]()
