കൊച്ചി:ആലുവ എം എൽ എ അൻവർ സാദത്തിന്റെ ഇടപെടലിലും ഉറപ്പിലും ആലുവയിൽ ജപ്തി ചെയ്ത ഭിന്നശേഷിക്കാരന്റെ വീട് തുറന്നു. ബാങ്ക് അധികൃതർ എത്തിയാണ് വീട് തുറന്നത്.
കീഴ്മാട് പഞ്ചായത്തിലെ വൈരമണിയുടെയും കുടുംബത്തിന്റെയും വീടാണ് സഹകരണ ബാങ്ക് അധികൃതർ ജപ്തി ചെയ്തിരുന്നത്. കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റിവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്.
10 ലക്ഷം വായ്പ എടുത്തിട്ട് 9 ലക്ഷം തിരിച്ച് അടച്ചിരുന്നെന്ന് ഗൃഹനാഥനായ വൈരമണി പറഞ്ഞു. അതേസമയം, അഞ്ചു ലക്ഷം മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും നാലു വര്‍ഷമായി അടവ് മുടങ്ങിയിരിക്കുകയാണെന്ന കാരണത്താലാണ് ജപ്തി ചെയ്യുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
![]()
