ജിദ്ദ: മലര്‍വാടി വിദ്യാര്‍ഥികള്‍ ജിദ്ദയില്‍ ഒരുക്കിയ ഖുര്‍ആന്‍ പ്രദര്‍ശനം ശ്രദ്ധേയമായി. വിശുദ്ധ ഖുര്‍ആന്റെ ആശയ പ്രപഞ്ചത്തിലേക്കും ഖുര്‍ആനിലെ ചരിത്ര സംഭവങ്ങളിലേക്കും ശാസ്ത്ര സൂചനകളിലേക്കും ശ്രദ്ധക്ഷണിക്കുന്ന പ്രദര്‍ശനമാണ് നൂറുകണക്കിനു സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റിയത്.
ഖുര്‍ആന്‍ പഠിക്കാം, ജീവിത വിജയം നേടാം എന്ന തലക്കെട്ടില്‍ തനിമ ജിദ്ദയില്‍ നടത്തിയ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് മലര്‍വാടി വിദ്യാര്‍ഥികള്‍ ഇരുപതിലേറെ സ്റ്റാളുകളിലായി വിജ്ഞാന പ്രപഞ്ചമൊരുക്കിയത്. ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി ചാര്‍ട്ടുകളുടേയും ശില്പങ്ങളുടേയും കമ്പ്യൂട്ടറിന്റേയും സഹായത്തോടെ ഒരുക്കിയ പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു. പ്രദര്‍ശനം തനിമ കേന്ദ്ര പ്രസിഡണ്ട് എ.നജ്മുദ്ദീന് ഉദ്ഘാടനം ചെയ്തു.
ഖുര്‍ആന്‍ കാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ജിദ്ദ ജാലിയാത്ത് പ്രതിനിധി അബ്ദുല്‍ അസീസ് ഇദ്രീസ്, തനിമ കേന്ദ്ര പ്രസിഡണ്ട് നജ്മുദ്ദീന്, വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ഫസല്‍
മുഹമ്മദ്, നോര്‍ത്ത് സോണ്‍ പ്രസിഡണ്ട് അബ്ദുറഷീദ് കടവത്തൂര്‍, സൗത്ത് സോണ്‍ പ്രസിഡണ്ട് ആര്.എസ്. അബ്ദുല്‍ ജലീല്‍, സലീം മമ്പാട്,ഡോ. ആര്.യൂസുഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി നദീം നൂരിഷ, അഹ്മദ് യാസീന്‍, അഹ്മദ് റിഷാന് (ജൂനിയര്‍ ബോയ്സ്), ആയിശ ശാഫി, നഷ ഹാറൂന്‍, ദൈഫ കല്ലിങ്ങല്‍ (ജൂനിയര്‍ ഗേള്‍സ്), ഹസന് സഫറുല്ല, ഹുസൈന് സഫറുല്ല, മുഹമ്മദ് അംബാടന്‍ (യൂത്ത്സ്), നസീറ പെരുമ്പാല, അഹ്മദ് കബീര്‍, അബ്ദുല്ലത്തീഫ് (സീനിയര്‍ പുരുഷവിഭാഗം), ഫിദ ടി.കെ, റഷ ഇബ്രാഹിം, നാഫില (സീനിയര്‍ വനിത) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
24 പേര് പങ്കെടുത്ത ഖുര്‍ആന്‍ ഓണ്‍ ലൈന്‍ ക്വിസ് മെഗാ ഫൈനലില്‍ സാജിത അബ്ദുല്‍ ഹക്കീം, ശഹ്നാസ് അബ്ദുല്‍ ഗഫൂര്‍, സലീന കല്ലടി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലര്‍വാടി ഹിഫ്ള് മത്സരത്തില്‍ ഫാദില്‍ അലി, ശസാന് ഷാനവാസ്, ആഖില്‍ അമീന്, ഖൗല ഹാഷിം, ആയിശ ശര്സ, തസീന്‍, നീഹ ഇനാന്, റസീന്‍ നജാത്തുല്ല, റിസില്‍, ഫാത്തിം നൗറിന് എന്നിവര്‍ കിഡ്സ് വിഭാഗത്തിലും ഇംറാന്‍ ഹാഷിം, നൂഹ നജാത്തുല്ല, അവ ഇശാല്, മൂസ സക്കീര്‍ ഹുസൈന്, ആഹില്‍ അഹ്മദ്, ഷിസ അഹ്മദ്, ഷെസ ആയിശ എന്നിവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും അയ്ലിന് തഹാനി, ഇജാസ് സക്കീര്‍, ഹന മെഹ്റിന്, നശ് വ അനൂം, നൈശ ഫാത്തിമ, ആലിയ അഹ് ലാം, അംന മറിയം അലി എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും വിജയികളായി. വനിതകളുടെ പ്രസംഗ മത്സരത്തില്‍ ഫിദ ടി.കെ, സുമയ്യ യൂസുഫ്, താഹിറ, സജീറ സിറാസ് എന്നിവര്‍ ജേതാക്കളായി.
![]()
