ജിദ്ദ: രണ്ടര പതിറ്റാണ്ട്കാലത്തെ പ്രവാസമവസാനിപ്പിച്ച നാട്ടിലേക്ക് മടങ്ങുന്ന ചോക്കാട് വോയ്സ് കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി മുജീബിന് കൂട്ടായ്മയുടെ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് യത്രയയപ്പ് നല്കി.
ഷറഫിയ്യ റയാന് ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം ചോക്കാട് പാലിയേറ്റീവ് ജിദ്ദാ ഘടകം പ്രതിനിധി ഇസ്മയില്‍ കൂരിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു, സലാഹുദ്ദീന് കുണ്ടുപ്പറമ്പന് അധ്യക്ഷത വഹിച്ചു, ചോക്കാട് സ്വദേശിയായിരുന്ന പി.സി.എ.റഹ്മാന് (ഇണ്ണി) മുജീബിന് മെമന്റോ കൈമാറി. റിയാസ് മുള്ളന്‍, നജീബ് പാലത്തിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവാസജീവിതത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുജീബിന്റെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു. ഫിറോസ് പുലത്ത് സ്വാഗതവും ജൈഷല്‍ തൈതൊടിക നന്ദിയും പറഞ്ഞു
![]()
