ജിദ്ദ: പാലക്കാട് ജില്ല കൂട്ടായ്മ ജിദ്ദയുടെ ഒന്നാം വാര്‍ഷികം കേരളപ്പിറവി dഇനമായ നവംബർ 1 ന് ഇന്ത്യന്‍ കോണ്സേലേറ്റില് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഹനാന് ഷായും, ശിഖ പ്രഭാകരനും , ഇഹ്സാനും (ഈച്ചൂ )പങ്കെടുക്കുന്ന പരിപാടിയില്‍ റിയാദ് ടാല്‍കീസ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും, ജിദ്ദയിലെ ഗുഡ് ഹോപ്, ഫിനോം എന്നീ ടീമിന്റെ ഡാന്‍സ് പ്രോഗ്രാമും, കേരളപ്പിറവി ദിനമായത് കൊണ്ട് കേരളത്തിന്റെയും പാലക്കാടിന്റെയും കലാ രൂപങ്ങളും ഒരുക്കിയിട്ടുണ്ട് .
വൈകീട്ട് 6.30 ന് തുടങ്ങുന്ന പരിപാടിയില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള കുട്ടികളുടെ ഡാന്‍സും, കന്യാര്‍ക്കളി, കൊയ്ത്തുപാട്ട്, പുള്ളുവന്‍പാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ പാലക്കാടന്‍ കലാ രൂപങ്ങളും അവതരിപ്പിക്കും. 7.30 ന് പ്രാര്‍ത്ഥനാ ഗാനത്തോടെ തുടങ്ങുന്ന ഔദ്യോഗിക ചടങ്ങില്‍ ശിങ്കാരി മേളവും ഗാനമേളക്കും തുടക്കം കുറിക്കും. ഔദ്യോഗിക ഉദ്ഘാടനം കോണ്‍സല്‍ ജനറല്‍ നിര്‍വഹിക്കും. 9 മണിക്ക് ഔദ്യോഗിക ഉദ്ഘാടന ചടങ്ങായി ലോഗോ പ്രകാശനം നടത്തും.
വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ അബ്ദുല്‍ അസീസ് പട്ടാമ്പി, ജിദേശ് എകുന്നത്ത്, മുജീബ് തൃത്താല, മുഹമ്മദലി കാഞ്ഞിരപ്പുഴ, സൈനുദ്ധീന്‍ മണ്ണാര്‍ക്കാട്, റഷീദ് കൂറ്റനാട്, നാസര്‍ വിളയൂര്‍, ഷൗക്കത്ത് പനമണ്ണ, നവാസ് മേപ്പറമ്പ്, മുജീബ് മൂത്തേടത്ത്, താജുദ്ദീന് മണ്ണാര്‍ക്കാട്, പ്രജീഷ് പാലക്കാട്, ഖാജാ ഹുസൈന് മലമ്പുഴ, ബാദുഷ കോണിക്കുഴി, ഷാജി ആലത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
![]()
