റിയാദ് : റിയാദിലെ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. റിയാദിലെ ഷാലറ്റ് റിസോർട്ടിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് അഷ്റഫ് (മുത്തു പാണ്ടിക്കാട്) അധ്യക്ഷത വഹിച്ചു. അക്ബർ വെള്ളുവങ്ങാട് ആമുഖ പ്രഭാഷണം നടത്തി .ബാബു കൊടശ്ശേരി സ്വാഗതം പറഞ്ഞു.അമീർ പട്ടണത്ത് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.അബ്ദുൽ ബാരി, ജാബിർ ടി സി , കുഞ്ഞിപ്പ പാണ്ടിക്കാട്, ഷുക്കൂർ കൊളപ്പറമ്പ, കൃഷ്ണ ദാസ് പി സി , മജീദ് മാസ്റ്റർ, ഇസ്മായിൽ വാലിൽ, മാനു മുസ്ലിയാരകത്ത്, അൻവർ കെ ടി ,അഷ്റഫ് പാലത്തിങ്കൽ,ഇല്യാസ് വളരാട് എന്നിവർ സംസാരിച്ചു. ആസാദ് കക്കുളം,മുനീർ കൊടശ്ശേരി,മോഹനൻ പൂളമണ്ണ,അഫീഫ് വി പി , ബാബു സി കെ , ലത്തീഫ് കളത്തിൽ,കുട്ടി കൊടശ്ശേരി, റാഫി, അമീർ കൊടശ്ശേരി, ഫവാസ്, മുന്ന, അൻസിൽകൊടശ്ശേരി, റാഷിക്ക്, നിയാസ്, മുത്തു കൊടശ്ശേരി, ബിൻഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ അബ്ദുൽ ബാരി, കുഞ്ഞിപ്പ, ഇസ്മായിൽ വാലിൽ എന്നിവരെയും കൃഷ്ണദാസ്, ലത്തീഫ് എന്നിവരുടെ കുടുംബങ്ങളെയും, കൊടശ്ശേരി ഫുട്ബോൾ ക്ലബ്ബിനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. അനുപമ ദാസ്, ഹസീന ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ സദ്യയും സത്താർ മാവൂരിന്റെയും പാണ്ടിക്കാടിന്റ കൊച്ചു ഗായിക ഷെസ ജംഷീറിന്റെയും നേതൃത്വത്തിൽ ഗാനമേളയും കബീർ പാണ്ടിക്കാടിന്റെ ഗസലും കായിക പരിപാടികളും അരങ്ങേറി.ബാബു കൊടശ്ശേരി സ്വാഗതം പറഞ്ഞു.
![]()
