കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കോഴ ആരോപണത്തിൽ ടി വി പ്രശാന്തനെ സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു പ്രശാന്തൻ. വിവാദ പെട്രോൾ പമ്പിന് അപേക്ഷ നൽകിയത് പ്രശാന്തനായിരുന്നു.ടി വി പ്രശാന്തന് എതിരെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു
![]()
