റിയാദ്:ജീവിത ശൈലി രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മെക്ക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ ആറാമത് യുണിറ്റ് സുലൈമാനിയയിൽ പ്രവർത്തനമാരംഭിച്ചു.സുലൈമാനിയ/ ഒലയ ഏരിയ സംയുക്തമായിട്ടാണ് ഈ യൂണിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലും സൗദി അറേബ്യയിലെ പ്രമുഖ പട്ടണങ്ങളായ റിയാദ്,ജിദ്ദ, ദമ്മാം തുടങ്ങിയ മേഖലയിലെ വിവിധ ഏരിയകളിൽ വ്യാപിക്കുകയാണ്.
മലാസ്, ബത്ത, മുസമിയ, ശുമെസി, സുലൈ എന്നിവക്ക് പുറമെ റിയാദിലെ സുലൈമാനിയയിൽ തുടക്കം കുറിച്ചത്.
സ്റ്റാൻലി ജോസിന്റെ അധ്യക്ഷതയിൽ അബ്ദുൽ ഷുക്കൂർ പൂക്കയിൽ ഉദ്ഘാടനം നിർവഹിച്ചു.ജബ്ബാർ പാലത്തിങ്ങൽ,സിദ്ദീഖ് കല്ലുപറമ്പൻ എന്നിവർ ആശംസകൾ നേർന്നു.
ഇസ്മായിൽ നീറാട് സ്വാഗതവും, അഖിനാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.റഷീദ്, റിയാസ്,ബിജു,കരീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
