അൽ ഖസീം: കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനാലാമത് അൽ ഖസീം സോൺ പ്രവാസി സാഹിത്യോത്സവ് ബുറൈദയിൽ ഉജ്ജ്വലമായി സമാപിച്ചു. യൂണിറ്റ്, സെക്ടർ തലങ്ങളിലായി ഒരു മാസം നീണ്ടുനിന്ന മത്സരങ്ങൾക്കു ശേഷമാണ് അൽ ഖസീം സോൺ സാഹിത്യോത്സവിനു ബുറൈദ ഇസ്തിറാഹയിൽ കൊടിയിറങ്ങിയത്. 6 വേദികളിലായി നടന്ന സാഹിത്യോത്സവ് സമയക്രമീകരണം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഉനൈസ, സുൽത്താന, ബുഖൈരിയ, അൽ റാസ്, ഖുബൈബ് സെക്ടറുകൾ തമ്മിൽ നടന്ന മത്സരത്തിൽ 280 പോയിന്റുകൾ നേടി ടീം സൂഖ് ഖുളാർ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി. യഥാക്രമം ഖുബൈബ്, സുൽത്താന സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഐ സി എഫ് നാഷനൽ പബ്ലിക്കേഷൻ പ്രസിഡന്റ് അബൂ സാലിഹ് ഉസ്താദിന്റെ അധ്യക്ഷതയിൽ ഖസീമിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. ലൈജു ഉദ്ഘാടനം നിർവഹിച്ചു . Eng ബഷീർ, ശിഹാബ് സവാമ, നൗഫൽ മണ്ണാർക്കാട്, ശറഫുദ്ദീൻ വാണിയമ്പലം, സ്വാലിഹ് ബെല്ലാരി, അബ്ദുല്ല സകാകർ, സിദ്ദീഖ് സഖാഫി എന്നിവർ ആശംസ നേർന്നു. ജാഫർ സഖാഫി കോട്ടക്കൽ പ്രാർത്ഥന നിർവഹിച്ചു. ഫസൽ സ്വാഗതവും നിസാം മാമ്പുഴ നന്ദിയും പറഞ്ഞു.
![]()
