മക്ക- ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. പരപ്പനങ്ങാടി പാലത്തിങ്ങൽ മുരിക്കൽ സ്വദേശി സി.കെ മുഹമ്മദ് കുട്ടി (70)യാണ് നിര്യാതനായത്. ഹൃദയാഘാതമാണ് മരണകാരണം.
മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.
![]()
