ദോഹ: കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ), ഖത്തറിലെ പ്രവാസി കുട്ടികൾക്കായി ” കപ്പ് ” പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 വെള്ളിയാഴ്ച രാവിലെ 8മണിമുതൽ റയാനിലെ അൽറയാൻ പ്രൈവറ്റ് സ്കൂളിൽ വെച്ച് ജൂനിയർ ( അഞ്ചു വയസ്സിനും എട്ടു വയസ്സിനും ഇടയിൽ) ഇന്റർമീഡിയറ്റ് ( എട്ടു വയസ്സിനും 13 വയസ്സിനും ഇടയിൽ ) എന്നീ രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നവർ 2016 നവംബർ അഞ്ചിന്നും 2019 നവംബർ അഞ്ചിന്നും ഇടയിൽ ജനിച്ചവരായിരിക്കണം. ഇന്ററിമീഡിയേറ്റ് വിഭാഗത്തിൽ മത്സരിക്കുന്നവർ 2011 നവംബർ അഞ്ചിനും 2016 നവംബർ നാലിനും ഇടയിൽ ജനിച്ചവരായിരിക്കണം.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കൊടുത്ത ഗൂഗിൾ ഫോമിൽ നവംബർ 5നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. അൽസഹീം ആർട്സ് ഈവൻസിൽ പ്രസിഡണ്ട് അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിറാജ്, ട്രഷറർ ഗഫൂർ കാലിക്കറ്റ്, എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ആശ ഗോപകുമാർ, സുഹറ മുജീബ്, ശ്രീകുമാർ, ഷഹനാസ് ബാബു, ഷഹീം മേപ്പാട്ട്, സിദ്ദീഖ് ചെറുവള്ളൂർ എന്നിവർ അടങ്ങുന്ന ഒരു സുബ്കമ്മിറ്റിക്ക് രൂപം നൽകി. കാക് ഇന്റർകോളേജിയേറ്റ് സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഹുസൈൻ പി എസ് എച്ച്, സാം കുരുവിള എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രോഗ്രാം കമ്മിറ്റി കൂടി രൂപം നൽകിയിട്ടുണ്ട്. പേപ്പർ കപ്പുകളിൽ സ്കെച്ച്പെൻ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്.
വരക്കുന്നതിന് ആവശ്യമായ പേപ്പർ കപ്പുകൾ സംഘാടകർ നൽകുന്നതാണ്. വിജയികൾക്ക് ട്രോഫിയും സർട്ടിക്കറ്റുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
77199690, 55658574, 70331167, 55928007, 55093773 എന്നീ നമ്പറുകളിലോ www.facebook.com/caakqatar എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്.
![]()
