ഒമാൻ :അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഒമാൻ നാഷണൽ കമ്മിറ്റി മെമ്പർഷിപ് വിതരണം ആരംഭിച്ചു. ലുബാൻ പാലസിൽ വെച്ചു നടന്ന ചടങ്ങിൽ ഐഒസി നാഷണൽ പ്രസിഡന്റ് സിയ ഉൾ ഹഖ് ലാറി മെമ്പർഷിപ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വെച്ച് മണി പേരാവൂർ, ദീപ ബെന്നി എന്നിവർക്ക് ആദ്യ അപേക്ഷ ഫോം നൽകി.
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ രീതിയിൽ ഒമാനിൽ ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ചാപ്റ്ററുകളാണ് ഓവർസീസ് കോൺഗ്രസിന് നിലവിൽ ഉള്ളത്. ഓരോ ചാപ്റ്റുകൾ തിരിച്ചാണ് മെമ്പർഷിപ് നൽകുക.
നാഷണൽ കമ്മിറ്റി ഭാരവാഹികളായ മൻസൂർ, ഖാലിദ് ഖാൻ, റാബിയ ബസ്രി, ഷിഹാബുദ്ധീൻ, സുഹാന മുസ്തഫ കേരള ചാപ്റ്റർ ഭാരവഹികളായ ഡോ നിഷ്താർ, ഹരികുമാർ ഓച്ചിറ, അനീഷ് ബി വി ശ്യാം മോഹൻ എന്നിവരും പങ്കെടുത്തു.
![]()
