ഹൃദയാഘാതം: സന്ദർശക വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ രേവതി (34) ആണ് മരിച്ചത്.പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തിൽ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
![]()
