കുവൈറ്റ് സിറ്റി: ഒക്ടോബർ 25 ന് പി.എ.എസ് സബാഹിയ ഫുട്ബോൾ മൈതാനത്തു നടക്കാനിരിക്കുന്ന മഞ്ഞപ്പട നെക്സ്റ്റ്ജെൻ കപ്പ് 2024 ന്റെ ട്രോഫി പ്രകാശനവും, ടീം ഡ്രോ ഇവന്റും നടന്നു.ഫഹീലിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ പരിശീലകർ, മാധ്യമങ്ങൾ, സ്പോൺസർമാർ, മഞ്ഞപ്പട എക്സിക്യൂട്ടീവ്സ് എന്നിവർ പങ്കെടുത്തു.
2024 ഒക്ടോബർ 25 ന് ഉച്ചയ്ക്ക് 2:00 ന് പാസ് സബാഹിയയിൽ കാണികൾക്കായി രസകരമായ മത്സരങ്ങളും ആവേശകരമായ സമ്മാനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും, പ്രത്യേക മെഡിക്കൽ ടീമിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ട് എന്ന് ടൂർണമെന്റ് സംഘാടകർ അറിയിച്ചു.
![]()
