പാലക്കാട് :ദേശീയ പാതയില്‍ കല്ലടിക്കോടിന് സമീപം അയ്യപ്പന്കാവിനടുത്തു വെച്ച് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.കോങ്ങാട് സ്വദേശികളായ വിജേഷ് (35), വിഷ്ണു (28),രമേശ് (31),മുഹമ്മദ് അഫ്സൽ (17), ഒരാൾ കല്ലടികൊട് സ്വദേശി ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരക്കും പതിനൊന്നിനും ഇടിയിലായിരുന്നു അപകടം. അപകട സമയം പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.കാർ തെറ്റായ ദിശയിൽ വന്നു ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ബുധനാഴ്ച ഉച്ചവരെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ മുന്നണികൾ മാറ്റിവെച്ചു.
![]()
