ആലപ്പുഴ :കർഷക കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി നിര്യാതനായി. തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം.
2021ൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ച കല്പകവാടി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹോർട്ടി കോർപ് ചെയർമാൻ ആയിരുന്നു.
കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു.
സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ അനുശോചിച്ചു.
![]()
