ദോഹ : തൊഴില്‍ മേഖലയിലെ മികച്ച അവസരങ്ങള്‍ പ്രാപ്യമാക്കുന്നതിനായി സ്വയം സജ്ജമാകുന്നതിനുള്ള പരിശീലനവുമായി ഖത്തര്‍ സംസ്കൃതി കരിയര്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍’പാത്ത് ടു എംപ്ലോയ്മെന്റ്’ എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. തുമാമ വൈബ്രന്റ് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ ഷെജി വലിയകത്ത് മോഡറേറ്ററായിരുന്നു. ഖത്തറിലെ സംരംഭകനും കരിയര്‍ പരിശീലകനും ക്വിസ് മാസ്റ്ററുമായ മന്‍സൂര്‍ മൊയ്തീന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ മന്‍സൂര്‍ മൊയ്തീന് ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്കൃതി ഭാരവാഹികളായ ബിജു പി മംഗലം, സുനീതി സുനില്‍, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി സ്വാഗതവും കരിയര്‍ ഗൈഡന്‍സ് സബ് കമ്മിറ്റി അംഗം ജിതിന് നന്ദിയും പറഞ്ഞു.
![]()
