മസ്കത്ത്: ഒമാനില്‍ കൊല്ലം കൊട്ടാരക്കര സ്വദേശി നിര്യാതനായി. കൊട്ടാരക്കര നെല്ലിക്കുന്നം പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (54) ആണ് ഹൃദയഘാതം മൂലം മരിച്ചത്.മിസ്ഫയിലെ നദാന് ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: മാത്യു. മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവർത്തനങ്ങളുമായി ഇന്‍കാസ് ഒമാന്‍ രംഗത്തുണ്ട്
![]()
