റിയാദ് : രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസിയായ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ മാവേലിക്കര സ്വദേശി മുരളീധരൻ പിള്ളയാണ്(69) മരിച്ചത്.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്റ്റാർ പ്രെസ്സിൽ കഴിഞ്ഞ 12 വർഷമായി സെയിൽസ് റെപ്രെസെന്ററ്റീവ് ആണ്.ഭാര്യ ഡ്യൂൺസ് സ്കൂളിലെ അദ്ധ്യാപികയായ ജയശ്രീ (അൽ യാസ്മിൻ സ്കൂളിലെ മുൻ അദ്ധ്യാപിക) .മക്കൾ : അശ്വതി ,വിഷ്ണു.
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ കുടുംബ സുഹൃത്തുക്കളായ മനോജ്,നവീൻ എന്നിവരെ സഹായിക്കാനായി സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട് ,സോണി എന്നിവർ രംഗത്തുണ്ട്.
![]()
