ജിദ്ദ: തണല്‍ ചാരിറ്റി പ്രതിമാസ ധനസഹായം ജിദ്ദ അല്വഹ ലുലു സൈനിയുടെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് കൈമാറി.
ഷാജു ചാരുംമൂട് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ചുങ്കത്തറ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു.
രോഗങ്ങള്‍ കൊണ്ട് വിഷമതകള്‍ അനുഭവിക്കുന്നതും മറ്റ് പ്രയാസങ്ങളില്‍ കഷ്ടപ്പെടുന്നതുമായ പതിമൂന്ന് കുടുംബങ്ങള്‍ക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്. തണല്‍ ചാരിറ്റി സ്ഥാപകാംഗം ബാവ പേങ്ങാടന് ലുലു സൈനിയില്‍ നിന്ന് തുക ഏറ്റു വാങ്ങി. ഷാനവാസ് സ്നേഹകൂട്, ലുലു സൈനി,സമദ് അലി വട്ടപറമ്പ്, നാസര്‍ പട്ടര്നടക്കടവ്, അന്‍വര്‍ കല്ലമ്പലം, അര്‍ഷാദ് കൊയിലാണ്ടി, സിറാജ് കണ്ണൂര്‍, സെയ്ദ് സഫ്വാന് തങ്ങള്‍, അബ്ദുല്‍ അഹദ് വര്‍ക്കല, ഹബീബ് വര്‍ക്കല എന്നിവര്‍ സംസാരിച്ചു. ബാവ പേങ്ങാടന് സ്വാഗതവും ഷാനവാസ് സ്നേഹക്കൂട് നന്ദിയും പറഞ്ഞു.
![]()
