ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഖ്റാ ആൻറ് എൻജോയ് ഫൗണ്ടേഷനും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യു എ ഇ യും സംയുക്തമായി സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷനിൽ വെച്ച് ”നിറമുള്ള ഹൃദയങ്ങൾ – പ്രതീക്ഷയുടെ തൂലികകളുള്ള വിരലുകൾ” എന്ന പേരിൽ സമൂഹത്തിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ വരച്ച 118 ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
പ്രദർശനം ഷെയ്ഖ് ശംസ ബിന്ത് ഹാഷിർ അൽ മക്തൂം ഉത്ഘാടനം നിർവഹിച്ചു.
ഇഖ്റ ആൻഡ് എൻജോയ് സെന്ററിന്റെ ഡീനും ഉപദേഷ്ടാവും പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സപ്പോർട്ട് ടീമിന്റെ തലവനുമായ ആർട്ടിസ്റ്റ് കൗത്താർ സബ്റി അൽ-ഖുനൈയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ മാസങ്ങളിൽ സെൻ്റർ നടത്തിയ ആർട്ട് വർക്ക് ഷോപ്പുകളുടെ ഫലമാണ് ഈ പെയിന്റിങ്ങുകൾ. പത്തുനാൾ നീണ്ടുനിൽക്കുന്ന പ്രദർശന ഉത്ഘാടന വേളയിൽ പ്രശസ്ത കലാകാരൻ കൗതർ സാബ്രി അൽ ഖുനായ്, ഇഖ്റ ആന്റ് എൻജോയ് ഫൗണ്ടേഷൻ സ്ഥാപകരായ വെദാദ് ബുഷേനൈൻ, ഹെസ്സ മുബാറക്ക് അൽ ജെഫ്ല, ഹിസ് ഹൈനസ് ഷെയ്ഖ് ഒമർ ബിൻ ബിൻ സായിദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫീസ് സിഇഎ അംന അൽ ദാഹിരി, ഫ്രഞ്ച് കോൺസുൽ പാസ്കൽ റുഫി, ആർട്ട് യുഎഇ സ്ഥാപകൻ സത്താർ അൽ കരൻ, ആർട്ട് യുഎഇ യൂത്ത് സ്ഥാപക സായാ ഫതൂം മെഹ്റൂഖാ എന്നിവർ സന്നിഹിതരായിരുന്നു.
![]()
