അബൂദാബി:പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്ന്. ഒക്ടോബർ 20 ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. നേരത്തെ പ്രസിദ്ധീകരിച്ചിട്ടിലലാത്ത മൗലിക രചനകളാണ് പുരസ് കാരത്തിന് സമർപ്പിക്കേണ്ടത് . കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത് . സൃഷ്ടികൾ [email protected] എന്ന ഇമെയിൽ അഡ്രസിലേക്ക് പിഡിഎഫ് മാറ്ററിൽ അയക്കുക. മെയിൽ ബോഡിയിൽ പേര് , മൊബൈൽ നമ്പര്‍,ജോലി ചെയ്യുന്ന രാജ്യം എന്നി വിവരങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം എന്നാൽ രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പി ഡി എഫ് മാറ്ററിൽ ചേർക്കരുത്
![]()
