ദമ്മാം : തൊഴിൽ, സ്വയം സംരംഭകത്വം എന്നിവയിൽ പ്രവാസി വനിതകൾക്കുള്ള സാധ്യതകൾ ചർച്ച ചെയ്യുന്ന ഷീ സ്പേസ് – പ്രവാസി വനിതകൾക്കുള്ള തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ എക്സ്പെർട്ട് ടോക്ക് സംഘടിപ്പിക്കുമെന്ന് പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ 25 വെള്ളിയാഴ്ച ബദർ മെഡിക്കൽ ഹാളിലാണ് പരിപാടി.
സൗദിയിലെ പുതിയ സാഹചര്യത്തിൽ പ്രവാസി വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നതിനാൽ പരിപാടി ഏറെ പ്രയോജനകരമാകുമെന്ന് സംഘാടകർ പറഞ്ഞു .പ്രഖ്യാപന ചടങ്ങിൽ വനിതാ നേതാക്കളായ ആരിഫ ബക്കർ, താഹിറ ഷജീർ, ഫൗസിയ അനീസ്, ജിസ്ന സാബിഖ്, ജസീറ ഫൈസൽ എന്നിവർ സംസാരിച്ചു. സുനില സലീം സ്വാഗതം പറഞ്ഞു.
![]()
